Connect with us

Ongoing News

യുവേഫ: എര്‍ലിങ് ഹാളണ്ടും ഐതാന ബോണ്‍മാറ്റിയും മികച്ച താരങ്ങള്‍

ലയണല്‍ മെസിയെയും കെവിന്‍ ഡിബ്രുയ്‌നെയും പിന്തള്ളിയാണ് ഹാളണ്ട് പുരസ്‌കാരം നേടിയത്.

Published

|

Last Updated

നിയോണ്‍ | യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ടിന്. ലയണല്‍ മെസിയെയും കെവിന്‍ ഡിബ്രുയ്‌നെയും പിന്തള്ളിയാണ് ഹാളണ്ട് പുരസ്‌കാരം നേടിയത്.

സ്‌പെയിനിന്റെ ഐതാന ബോണ്‍മാറ്റിയാണ് വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളക്കാണ് പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം.

സറീന വീഗ്മാന്‍ ആണ് മികച്ച വനിതാ ടീം പരിശീലക.

Latest