Connect with us

National

സംവരണ തസ്തികകളില്‍  ആളില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിന് നല്‍കാമെന്ന് യു ജി സിയുടെ കരട് നിര്‍ദേശം

ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം സ്വീകരിക്കുന്ന അവസാന ദിവസം ഇന്നായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |   വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ചെയ്ത തസ്തികകളില്‍   ആളില്ലെങ്കില്‍ അവ ജനറല്‍ വിഭാഗത്തിന് നല്‍കാമെന്ന് യു ജി സി കരട് നിര്‍ദ്ദേശം. പട്ടിക ജാതി / വര്‍ഗ ,ഒബിസി സംവരണ തസ്തികകളില്‍  ആളില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിന് ഇത് നല്‍കാമെന്നാണ് പുതിയ നിര്‍ദേശം. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ആളില്ലെങ്കില്‍ ഈ തസ്തികകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റാമെന്നാണ് യു ജി സി നിര്‍ദേശത്തില്‍ പറയുന്നത്. ഡിസംബര്‍ 27 നാണ് യു ജി സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം സ്വീകരിക്കുന്ന അവസാന ദിവസം ഇന്നായിരുന്നു.
കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതും യു ജി സി സഹായം ലഭിക്കുന്നതുമായ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവ്ക്കെല്ലാം ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. അതേ സമയം സംവരണ തസ്തികകള്‍ ഒന്നും  ജനറല്‍ വിഭാഗമാക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പട്ടിക ജാതി / വര്‍ഗ , ഒ ബി സി എന്നിവര്‍ക്കുള്ള സംവരണം അവസാനിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നിര്‍ദേശമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് യു ജി സി യും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും അറിയിച്ചു

Latest