National
റാഗിങ് നിരോധന നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച; 17 മെഡിക്കല്‍ കോളജുകള്‍ക്ക് യു ജി സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
2019ലെ ആന്റി റാഗിങ് നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്.
ന്യൂഡല്‍ഹി | റാഗിങ് നിരോധന നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മെഡിക്കല്‍ കോളജുകള്‍ക്ക് യു ജി സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ആന്ധ്രപ്രദേശിലെ മൂന്നും അസം, ബീഹാര്‍, ഡല്‍ഹി, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രണ്ടു വീതവും പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒന്നുവീതവും മെഡിക്കല്‍ കോളജുകള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
2019ലെ ആന്റി റാഗിങ് നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്.
എന്തുകൊണ്ടാണ് റാഗിങ് വിരുദ്ധ നടപടികള്‍ കൈകൊള്ളാതിരുന്നതെന്ന് വ്യക്തമാക്കണമെന്നാണ് യു ജി സി, മെഡിക്കല്‍ കോളജുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.