Connect with us

From the print

യു ജി സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യു ജി സി യുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും.

Published

|

Last Updated

ന്യൂഡല്‍ഹി | യു ജി സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ആഗസ്റ്റിലും സെപ്തംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എന്‍ ടി എ പ്രസിദ്ധീകരിച്ചത്. ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

യു ജി സി യുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. ജൂണിലെ പരീക്ഷകള്‍ പേപ്പര്‍ ചോര്‍ച്ച ആരോപണം വന്നതോടെ ആഗസ്റ്റില്‍ പുനഃക്രമീകരിച്ചാണ് നടത്തിയത്. അന്തിമ ഉത്തര സൂചിക ഇതിനകം ലഭ്യമാക്കിയിരുന്നു.

11,21,225 പേരാണ് രാജ്യവ്യാപകമായ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6,84,224 പേര്‍ പരീക്ഷ അഭിമുഖീകരിച്ചു.

 

Latest