Connect with us

Educational News

യു ജി സി നെറ്റ്: ജെ ആര്‍ എഫ് ഉള്‍പ്പടെ മികച്ച വിജയവുമായി ജാമിഅ മദീനത്തുന്നൂര്‍

പൊളിറ്റിക്‌സില്‍ സ്വാദിഖ് നൂറാനി വരപ്പാറയും മലയാളത്തില്‍ അംജദ് നൂറാനി കക്കോവും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ ആര്‍ എഫ്) കരസ്ഥമാക്കി. രണ്ട് ജെ ആര്‍ എഫിന് പുറമെ ആറുപേര്‍ അസിസ്റ്റന്റ് പ്രൊഫസറും എട്ട് പേര്‍ പി എച്ച് ഡി അഡ്മിഷനും യോഗ്യരായി.

Published

|

Last Updated

മര്‍കസ് ഗാര്‍ഡന്‍ | 2024 യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു ജി സി) നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റി (നെറ്റ്) ല്‍ മികച്ച നേട്ടം കൈവരിച്ച് ജാമിഅ മദീനത്തുന്നൂര്‍. പൊളിറ്റിക്‌സില്‍ സ്വാദിഖ് നൂറാനി വരപ്പാറയും മലയാളത്തില്‍ അംജദ് നൂറാനി കക്കോവും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ ആര്‍ എഫ്) കരസ്ഥമാക്കി. രണ്ട് ജെ ആര്‍ എഫിന് പുറമെ ആറുപേര്‍ അസിസ്റ്റന്റ് പ്രൊഫസറും എട്ട് പേര്‍ പി എച്ച് ഡി അഡ്മിഷനും യോഗ്യരായി.

മാനേജ്‌മെന്റ് സ്റ്റഡീസില്‍ മുഹമ്മദ് നൂറാനി തിനൂര്‍, എജ്യുക്കേഷനില്‍ അംറാസ് നൂറാനി, അറബിയില്‍ അബ്ദുല്‍ ഹാദി നൂറാനി, നിജാസ് നൂറാനി, ഇംഗ്ലീഷില്‍ ജഅഫര്‍ അലി നൂറാനി, കൊമേഴ്സില്‍ ജസീല്‍ നൂറാനി എന്നിവര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയും സോഷ്യോളജിയില്‍ ജുനൈദ് ഖലീല്‍ നൂറാനി, അറബിയില്‍ ശിബിലി ത്വാഹിര്‍ നൂറാനി, റാസി നൂറാനി, ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ മിദ്‌ലാജ് നൂറാനി, ഇംഗ്ലീഷില്‍ നിശാദ് നൂറാനി, ലിംഗ്വിസ്റ്റിക്‌സില്‍ മശ്ഹൂര്‍ നൂറാനി, കൊമേഴ്സില്‍ സവാദ് നൂറാനി, ഹിസ്റ്ററിയില്‍ സജ്ജാദ് നൂറാനി എന്നിവര്‍ പി എച്ച് ഡി അഡ്മിഷന്‍ യോഗ്യതയും കരസ്ഥമാക്കി.

വിജയികളെ ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ റെക്ടര്‍ കാന്തപുരം എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അനുമോദിച്ചു.

 

Latest