russia-ukrain war
യുക്രൈന് വിമാനം നല്‍കുന്നവര്‍ യുദ്ധത്തില്‍ പ്രവേശിച്ചതായി കണക്കാക്കും: റഷ്യ
യുക്രൈന് സഹായം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്
മോസ്‌കോ | യുക്രൈന് യുദ്ധവിമാനം നല്‍കുന്ന രാജ്യങ്ങളെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന വ്യക്തമാ മുന്നറിയിപ്പുമായി റഷ്യ. യുക്രെയ്ന്‍ വ്യോമസേനക്ക് തങ്ങളുടെ എയര്‍ഫീല്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്ന ഏതൊരു രാജ്യവും യുദ്ധത്തില്‍ പ്രവേശിച്ചതായി കണക്കാക്കുമെന്ന് റഷ്യന്‍ പ്രതിരോധ സൈനിക വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു. അത്തരം രാജ്യങ്ങള്‍ക്ക് റഷ്യ വിലക്കേര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുക്രെയ്‌നില്‍ ലക്ഷ്യം നേടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയ്‌നിലെ ആണവനിലയങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയില്ല. യുദ്ധത്തിലൂടെയും അല്ലെങ്കില്‍ ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുമെന്നും പുടിന്‍ പറഞ്ഞു.
---- facebook comment plugin here -----