Connect with us

National

യുക്രൈന്‍ വിമാനത്താവളങ്ങള്‍ അടച്ചു; ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നടപടികള്‍ പ്രതിസന്ധിയില്‍

മൂന്ന് വിമാനങ്ങളാണ് എയര്‍ ഇന്ത്യ യുക്രൈന്‍ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനല്‍കിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജിതമാക്കി. യുക്രൈനില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി.

ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സര്‍വീസ് ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. ഇന്ന് നടത്തിയ രണ്ടാമത്തെ വിമാന സര്‍വീസ് പാതി വഴി പിന്നിട്ടിരിക്കുകയാണ്. പാക് വ്യോമാതിര്‍ത്തി കടന്ന് ഇപ്പോള്‍ ഇറാന്‍ അതിര്‍ത്തിലാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒഴിപ്പിക്കല്‍ നടപടികള്‍ നിലവില്‍ പ്രതിസന്ധിയിലാണ്.

റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രൈനിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യം താത്കാലികമായി പ്രതിസന്ധിയിലായിരിക്കുകയാണ്. യുക്രൈനില്‍ നിന്നും രണ്ടാമത്തെ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. യുക്രൈനിലേക്ക് പോയ ഒരു വിമാനം ആളില്ലാതെ മടങ്ങി. മൂന്നാമത്തെ വിമാനം 26ന് വരാനിരിക്കെയാണ് നീക്കം.

മൂന്ന് വിമാനങ്ങളാണ് എയര്‍ ഇന്ത്യ യുക്രൈന്‍ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ പൗരന്മാരോട് മടങ്ങാന്‍ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

Latest