Connect with us

International

യുക്രൈന്‍; ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തികള്‍ വഴി തിരിച്ചെത്തിക്കാന്‍ ശ്രമം

Published

|

Last Updated

കീവ് | യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ശ്രമം. ആദ്യ ഘട്ടത്തില്‍ അതിര്‍ത്തിക്ക് സമീപത്തുള്ള വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനാണ് നീക്കം. വിദ്യാര്‍ഥികളോട് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തി അതിര്‍ത്തികളിലേക്കെത്തണം.

വരുന്ന വാഹനത്തിന് മുകളില്‍ ഇന്ത്യന്‍ പതാക പതിക്കാനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും കൈവശം സൂക്ഷിക്കാനും നിര്‍ദേശമുണ്ട്. അവശ്യ ചെലവുകള്‍ക്കുള്ള യു എസ് ഡോളറും കൈയില്‍ കരുതണം.

 

Latest