Connect with us

International

റഷ്യന്‍ വിമാനത്താവളത്തില്‍ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാനങ്ങള്‍ കത്തി നശിച്ചു

നാല് വിമാനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്

Published

|

Last Updated

മോസ്‌കോ |  റഷ്യയിലെ സ്‌കാഫ് വിമാനത്താവളത്തില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം .വിമാനത്താവളത്തില്‍ ഉഗ്രസ്ഫോടനവും വലിയ തീപിടിത്തവുമുണ്ടായി.

നാല് വിമാനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ആളപായങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആക്രമണമുണ്ടായ വിമാനത്താവളത്തിന് മുകളില്‍ പുക ഉയരുന്നതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest