ukrain
വൈദ്യസഹായവും മെഡിക്കല്‍ ഉപകരണങ്ങളും അഭ്യര്‍ഥിച്ച് യുക്രൈന്‍ ഇന്ത്യക്കു കത്തയച്ചു
കത്തയച്ചത് ചൈന-റഷ്യ സൗഹൃദം ശക്തിപ്പെടുന്നതിനിടെ
ന്യൂഡല്‍ഹി | യുദ്ധം തകര്‍ത്ത യുക്രൈന്‍ വൈദ്യസഹായവും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച്് ഇന്ത്യക്ക് കത്തയച്ചു.
ഇന്ത്യയില്‍ നടക്കുന്ന ജി20 യോഗത്തില്‍ യുക്രൈന്‍ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു. യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലന്‍സ്‌കി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. യുക്രൈനില്‍ റഷ്യ അധിനിവേശ യുദ്ധം തുടരുന്നതിനിടെയാണ് സെലന്‍സ്‌കി സഹായം തേടിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുക്രൈന്‍ അഭിമുഖീകരിക്കുന്നത്. ആക്രമണം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് റഷ്യ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനം റഷ്യ – ചൈന ബന്ധത്തിന്റെ ആക്കം കൂട്ടുമെന്നും റഷ്യയും ചൈനയും നല്ല അയല്‍ക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ മാധ്യമങ്ങളോട് പറഞ്ഞത്. സൈബീരിയയില്‍ നിന്ന് ചൈനയിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈന്‍ സംബന്ധിച്ച വിഷയങ്ങളിലടക്കം ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യയുടെ അധിനിവേശം ഉക്രെയ്‌നിലെ 15 വര്‍ഷത്തെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കിയെന്നാണു ലോകബാങ്ക് വിലയിരുത്തല്‍. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 29 ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.