International
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് യുക്രൈന്‍ സ്വന്തം പ്രതിനിധിയെ വെടിവെച്ച് കൊന്നു
ഡെനിസ് കിരീവ് വെടിയേറ്റ് മരിച്ചതായി ഉക്രേനിയന്‍ എംപി അലക്‌സാണ്ടര്‍ ഡുബിന്‍സ്‌കി തന്റെ ടെലിഗ്രാം പേജിലാണ് അറിയിച്ചത്.
കീവ് | റഷ്യയുമായി നടത്തിയ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത സ്വന്തം പ്രതിനിധിയെ രാജ്യദ്രോഹകുറ്റം ആരോപിച്ച് യുക്രൈന്‍ വെടിവെച്ചുകൊന്നു. ആദ്യറൗണ്ട് ചര്‍ച്ചയില്‍ പങ്കെടുത്ത ഡെനിസ് കിരീവ് ആണ് വധിക്കപ്പെട്ടത്. ഡെനിസ് കിരീവ് വെടിയേറ്റ് മരിച്ചതായി ഉക്രേനിയന്‍ എംപി അലക്‌സാണ്ടര്‍ ഡുബിന്‍സ്‌കി തന്റെ ടെലിഗ്രാം പേജിലാണ് അറിയിച്ചത്.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡെനിസ് കിരീവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ യുക്രേനിയന്‍ സുരക്ഷാ സേന വെടിവച്ചു കൊന്നതായി ഡുബിന്‍സ്‌കി പറഞ്ഞു. ഡെനിസ് കിരീവ് റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍ വെച്ചാണ അദ്ദേഹത്തിന് വെടിയേറ്റത്.
റഷ്യയുമായുള്ള ആദ്യ റൗണ്ട് ചര്‍ച്ചയില്‍ യുക്രേനിയന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ഡെനിസ് കിറീവ് രണ്ടാം റൗണ്ട് ചര്‍ച്ചയില്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.