ukraine- russia
സ്‌കൂളില്‍ അഭയം തേടിയ 60 പേര്‍ റഷ്യന്‍ ബോംബിംഗില്‍ മരിച്ചെന്ന് യുക്രൈന്‍
അതേസമയം, ഇക്കാര്യത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.
കീവ് | കിഴക്കന്‍ യുക്രൈനില്‍ സ്‌കൂളിന് നേരെയുണ്ടായ റഷ്യന്‍ ബോംബിംഗില്‍ 60 പേര്‍ മരിച്ചെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. ബിളോഹോരിവ്കയിലാണ് സംഭവം. ഇവിടെയുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ 90 പേര്‍ കഴിയുന്നുണ്ടെന്ന് ലുഹാന്‍സ്‌ക് മേഖലാ ഗവര്‍ണര്‍ നേരത്തേ അറിയിച്ചിരുന്നു.
ഇവരില്‍ 30 പേരെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്ക് നേരെയാണ് ശനിയാഴ്ച റഷ്യന്‍ വിമാനം ബോംബ് വര്‍ഷിച്ചതെന്ന് യുക്രൈന്‍ പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.
ലുഹാന്‍സ്‌കില്‍ വിമത പോരാളികളും റഷ്യന്‍ സൈന്യവും ചേര്‍ന്ന് യുക്രൈനിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. മേഖലയുടെ ഭൂരിപക്ഷവും റഷ്യന്‍ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലുമാണ്. യുക്രൈന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സെവെറോഡോണെട്‌സ്‌കിനോട് ചേര്‍ന്ന പ്രദേശമാണ് ബിളോഹോരിവ്ക.