Connect with us

യുദ്ധങ്ങളെയും അധിനിവേശങ്ങളെയും സാമ്രാജ്യത്വ വികസന ത്വരയെയും ശക്തമായി എതിര്‍ക്കുക തന്നെ വേണം. അതുപക്ഷേ നിറമോ, വംശമോ,മതമോ നോക്കിയാകരുത്. വെളുത്തവന്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമല്ല,കറുത്തവന്‍ കൊല്ലപ്പെടുമ്പോഴും വേദനിക്കണം മനുഷ്യമനസ്സുകള്‍. ഇരകള്‍ കൃസ്തീയരായാലും മുസ്‌ലിംകളായാലും ഉയരണം പ്രതിഷേധം. റഷ്യന്‍ അധിനിവേശം യുക്രൈന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റവും ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റെയും നഗ്ന ലംഘനമായും കാണുന്നവര്‍, അമേരിക്കയുടെ ഇറാഖ്, അഫ്ഗാന്‍ അധിനിവേശത്തിലും ഇസ്‌റാഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തിലും അതേകാഴ്ചപ്പാട് പുലര്‍ത്താനുള്ള വിവേകവും മാനുഷികതയും പ്രകടിപ്പിക്കുകയും വേണം.

വീഡിയോ കാണാം

Latest