Connect with us

russia v/s ukraine

കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചെടുത്ത് യുക്രൈന്‍; റഷ്യക്കെതിരെ നിര്‍ണായക മുന്നേറ്റം

ഈ വഴിയില്‍ നിരവധി ഗ്രാമങ്ങള്‍ യുക്രൈന്‍ തിരിച്ചുപിടിച്ചു.

Published

|

Last Updated

കീവ് | റഷ്യ കൈയടിക്കിയിരുന്ന കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ച് യുക്രൈന്‍ സൈന്യം. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് യുക്രൈന്‍ മുന്നേറ്റം. ദ്‌നിപ്രോ നദിക്കരയിലുടനീളം വലിയ മുന്നേറ്റമാണ് യുക്രൈന്‍ നടത്തുന്നത്.

ഇതോടെ യുദ്ധമുന്നണിയിലുള്ള റഷ്യന്‍ സൈനികര്‍ക്ക് വെടിക്കോപ്പുകളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നത് പ്രതിസന്ധിയിലായി. ഇക്കാര്യം യുക്രൈന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും റഷ്യ അംഗീകരിച്ചിട്ടുണ്ട്. നദിയുടെ പടിഞ്ഞാറന്‍ കരയിലെ നിരവധി കിലോമീറ്ററുകള്‍ യുക്രൈന്‍ സൈനിക ടാങ്കറുകള്‍ പിന്നിട്ടുണ്ട്.

ഈ വഴിയില്‍ നിരവധി ഗ്രാമങ്ങള്‍ യുക്രൈന്‍ തിരിച്ചുപിടിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള നിര്‍ണായക മുന്നേറ്റമാണ് ഇത്. ഈയടുത്ത് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും യുക്രൈന്‍ സൈന്യം മുന്നേറ്റം നടത്തിയിരുന്നു.

Latest