International
യുക്രൈന്‍: ഉന്നതതല ചര്‍ച്ചക്ക് തയാറെന്ന് റഷ്യ
മോസ്‌കോ | യുക്രൈന്‍ വിഷയത്തില്‍ ഉന്നതതല ചര്‍ച്ചക്ക് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ചൈനീസ് പ്രസിഡന്റിനെ ഇക്കാര്യം പുടിന്‍ അറിയിച്ചു.
അതേസമയം അധിനിവേശമല്ല, യുക്രൈനെ സ്വതന്ത്രമാക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. യുക്രൈന്‍ സൈന്യം കീഴടങ്ങിയാല്‍ ഏതവസരത്തിലും ചര്‍ച്ചക്ക് തയാറാണ്. സിവിലിയന്‍ കേന്ദ്രങ്ങളില്‍ റഷ്യ ആക്രമണം നടത്തിയെന്ന യുക്രൈന്റെ ആരോപണം ലാവ്‌റോവ് നിഷേധിച്ചു. വാസസ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ വ്യാപകമായി തെളിവുകള്‍ പ്രചരിക്കുന്നതിനിടെയാണ് നിഷേധിച്ചു കൊണ്ടുള്ള ലാവ്‌റോവിന്റെ പ്രസ്താവന.
---- facebook comment plugin here -----