National
യുക്രൈന്‍ -റഷ്യ യുദ്ധം: മധ്യപ്രദേശില്‍ നിന്നുള്ള ഗോതമ്പിന് അന്ത്രാരാഷ്ട്ര വിപണയില്‍ ആവശ്യക്കാരേറുന്നു
നേരത്തേ ഗോതമ്പ് ക്വിന്റലിന് 2015 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2400 രൂപ മുതല്‍ 2500 രൂപ വരെ ലഭിക്കുന്നുണ്ട്.
ഭോപ്പാല്‍ | യുക്രൈന്‍ -റഷ്യ യുദ്ധം മൂലം മധ്യപ്രദേശില്‍ നിന്നുള്ള ഗോതമ്പിന് അന്ത്രരാഷ്ട്ര വിപണയില്‍ ആവശ്യക്കാരേറുന്നു. മിനിമം താങ്ങുവിലയേക്കാള്‍ 25 ശതമാനം കൂടുതലാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് വില ലഭിക്കുന്നത്. നേരത്തേ ഗോതമ്പ് ക്വിന്റലിന് 2015 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2400 രൂപ മുതല്‍ 2500 രൂപ വരെ ലഭിക്കുന്നുണ്ട്.
മുബര്‍ക്കപൂരിലെ കരോണ്ട് മാണ്ടിയില്‍ നിന്നെത്തിയ കര്‍ഷകനായ ജഗദീഷ് മീണ മൂന്ന് ട്രോളിയിലായിട്ടാണ് ഗോതമ്പ് വില്‍ക്കാന്‍ എത്തിച്ചത്. ഓരോ ക്വിന്റലിനും 105 രൂപ വീതമാണ് ലഭിച്ചത്. ഉയര്‍ന്ന വില ലഭിച്ചതില്‍ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം ഗോതമ്പും കയറ്റുമതി ചെയ്യുന്നത് റഷ്യയും യുക്രൈനുമാണ്. എന്നാല്‍ യുദ്ധം കാരണം കയറ്റുമതി പ്രതിസന്ധിയിലായതാണ് മധ്യപ്രദേശില്‍ നിന്നുള്ള ഗോതമ്പിന് അന്താരാഷ്ട്ര വിപണയില്‍ ആവശ്യക്കാരേറാന്‍ ഇടയാക്കിയത്. ഏകദേശം അഞ്ച് ലക്ഷം ടണ്‍ ഗോതമ്പാണ് ഇപ്രാവിശ്യം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. 20 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ബംഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക, യുഎഇ, വിയറ്റ്‌നാം, ഈജിപ്ത്, ഫിലിപ്പീന്‍സ്, സിംബാബ്‌വെ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മധ്യപ്രദേശില്‍ നിന്ന് സാധരണയായി ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്.