Connect with us

ukrain- russia war

റഷ്യയുടെ ഒരു മേജറെകൂടി വധിച്ചതായി യുക്രൈന്‍

റഷ്യന്‍ കേന്ദ്ര സൈനിക വിഭാഗത്തിന്റെ ഉപ കമാന്‍ഡറും സൈനിക മേധാവിയുമായ വിറ്റലി ഗെരാസിമോവാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

കീവ് | മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവ്‌സ്‌കിക്ക് പിന്നാലെ റഷ്യയുടെ മറ്റൊരു മേജന്‍ ജനറലിനെ കൂടി വധിച്ചതായി യുക്രൈന്‍. റഷ്യന്‍ സൈന്യത്തിലെ മേജര്‍ ജനറലും റഷ്യയുടെ കേന്ദ്ര സൈനിക വിഭാഗത്തിന്റെ 41-ാം ബാച്ചിന്റെ ആദ്യ ഉപ കമാന്‍ഡറും സൈനിക മേധാവിയുമായ വിറ്റലി ഗെരാസിമോവിനെയാണ് വധിച്ചതെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധത്തിന്റെ 12-ാം ദിനമായ ഖാര്‍കീവിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മേജറിനെ വധിച്ചത്. റഷ്യന്‍ സൈന്യത്തിലെ മറ്റ് നിരവധി പ്രമുഖ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു. എന്നാല്‍ യുക്രൈന്റെ അവകാശവാദത്തോടെ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ യുദ്ധത്തിന്റെ ഒമ്പതാം ദിവസമാണ് റഷ്യയുടെ മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവ്‌സ്‌കിയെ വധിച്ചതായി യുക്രൈന്‍ പറഞ്ഞത്. റഷ്യയുടെ ഏഴാമത് എയര്‍ബോണ്‍ ഡിവിഷന്‍ കമാന്‍ഡറായിരുന്നു സുഖോവ്‌സികി. എന്നാല്‍ ഇതും റഷ്യ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ ചില റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തയുടെ പേരില്‍ നടപടി സ്വീകരിച്ചിരുന്നു.

 

Latest