Connect with us

Ongoing News

ജിദ്ദയില്‍ ഉക്രൈന്‍ -യു എസ് ചര്‍ച്ചകള്‍ എട്ട് മണിണിക്കൂര്‍ പിന്നിട്ടു

റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാനുള്ള സഊദി അറേബ്യയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ചര്‍ച്ചകള്‍

Published

|

Last Updated

ജിദ്ദ |  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഉക്രൈന്‍ -യു.എസ് പ്രതിനിധികള്‍ ചൊവ്വാഴ്ച സഊദി അറേബ്യയില്‍ നടത്തിയ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ചര്‍ച്ചകളില്‍ ഉക്രേനിയന്‍, അമേരിക്കന്‍ പ്രതിനിധികള്‍ വ്യോമ, സമുദ്ര മേഖലയിലെ വെടിനിര്‍ത്തല്‍ സാധ്യതയെക്കുറിച്ചും ധാതു കരാറിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ചെങ്കടല്‍ തീരത്തെ ജിദ്ദയില്‍ ഉക്രെയ്നിന്റെയും യുഎസിന്റെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ എട്ട് മണിക്കൂറിനു ശേഷവും തുടരുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.”സഊദിയില്‍ ചേര്‍ന്ന യോഗം വളരെ ക്രിയാത്മകമായി ആരംഭിച്ചു കഴിഞ്ഞു ,” ചര്‍ച്ചകളില്‍ ഉക്രെയ്ന്‍ കര -വ്യോമ -നാവിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ചതായി ഉക്രേനിയന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് ടെലിഗ്രാമില്‍ കുറിച്ചു

റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാനുള്ള സഊദി അറേബ്യയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ചര്‍ച്ചകള്‍ നടന്നത്. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന കരാറിലെത്തിയത്.ഉക്രെയ്‌നും റഷ്യയും പരസ്പരം വന്‍തോതിലുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു ജിദ്ദയിലെ ചര്‍ച്ചകള്‍ നടന്നിരുന്നത്. ഉക്രെയ്‌നിനുള്ള യുഎസ് സൈനിക, രഹസ്യാന്വേഷണ പിന്തുണ പുനരാരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.2022-ല്‍ റഷ്യയുടെ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെയ്നിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ നടന്ന യോഗത്തിലേക്ക് റഷ്യക്ക് ക്ഷണം ലഭിച്ചിരുന്നില്ല. നൂറുകണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് മോസ്‌കോയിലും മറ്റ് പ്രദേശങ്ങളിലും നടത്തിയ ആക്രമണങ്ങള്‍ ‘ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം’ എന്നാണ് ലോക രാജ്യങ്ങള്‍ വിശേഷിപ്പിച്ചത് . ഇത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വ്യോമ, നാവിക വെടിനിര്‍ത്തലിന് സമ്മതിക്കാന്‍ പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു,മോസ്‌കോയില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്നും, ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു രാജ്യത്തുടനീളം 337 ഡ്രോണുകള്‍ നശിപ്പിച്ചതായി റഷ്യന്‍ സൈന്യം അറിയിച്ചു,ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് ഉക്രേനിയന്‍ – യുഎസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല

 

അതേസമയം സഊദി അറേബ്യയിലെ ഉക്രെയ്ന്‍-യുഎസ് ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ച് വാഷിംഗ്ടണില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സിനോട് പറഞ്ഞു.ജിദ്ദയില്‍ അമേരിക്കന്‍, ഉക്രെയ്ന്‍ പ്രതിനിധികള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്കിടയിലാണ് പെസ്‌കോവിന്റെ പ്രസ്താവന വന്നത്. ജിദ്ദയില്‍ പുതിയ യുഎസ്-ഉക്രെയ്ന്‍ ബന്ധങ്ങള്‍ ഉണ്ടാകും,സമാധാനപരമായ ഒത്തുതീര്‍പ്പിലെത്താനുള്ള വഴികളാണ് തേടുന്ന അമേരിക്ക തേടുന്നതെന്നും, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും തമ്മിലുള്ള സാധ്യതയുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ പെസ്‌കോവ് പറഞ്ഞു.ഫെബ്രുവരി 18ന് സൗദിയില്‍ നടന്ന യു.എസ് – റഷ്യന്‍ ചര്‍ച്ചകളിലും ദിമിത്രി പെസ്‌കോവ് പങ്കെടുത്തിരുന്നു

അടുത്തിടെ വൈറ്റ് ഹൗസില്‍ വെച്ച് ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്ന ചര്‍ച്ച നടത്തുന്നതിനിടെ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സെലെന്‍സ്‌കിയുമായി വാക്കുതര്‍ക്കമുണ്ടായത് വിവാദമായിരുന്നു, യുഎസ് പ്രസിഡന്റ് ഉക്രെയ്നിനുള്ള പിന്തുണ പിന്‍വലിച്ചതോടെ , യൂറോപ്യന്‍ സര്‍ക്കാരുകള്‍ ഉക്രൈന് പിന്തുണയും സൈനിക- സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. അതെ സമയം അമേരിക്കയുമായുള്ള ബന്ധം നന്നാക്കാന്‍ സെലെന്‍ക്സിയുടെ മേല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതോടെയാണ് അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചക്ക് സഊദി അറേബ്യ വേദിയായത്

അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിയും, ഉക്രൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ ,പ്രസിഡന്‍ഷ്യല്‍ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക്ക് , പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ്റ്റോവ്, സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊസാദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്

സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ‘ഈ ചര്‍ച്ചകളില്‍ ഉക്രെയ്നിന്റെ നിലപാട് പൂര്‍ണ്ണമായും ക്രിയാത്മകമായിരിക്കും’ എന്ന് വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം സഊദി അറേബ്യയും ഉക്രെയ്നും സംയുക്ത പ്രസ്താവന പുറത്തിറക്കുകയും,ഉക്രെയ്നും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ സഊദിയുടെ ശ്രമങ്ങളെ ഉക്രൈന്‍ അഭിനന്ദിക്കുകയും ,സഊദി ഉക്രെയ്നിന് നല്‍കുന്ന മാനുഷിക, വികസന സഹായങ്ങള്‍ക്ക് ഉക്രെയ്ന്‍ നന്ദി രേഖപ്പെടുത്തി. 2025-ല്‍ സൗദി-ഉക്രേനിയന്‍ സംയുക്ത ബിസിനസ് കൗണ്‍സില്‍ പുനഃസ്ഥാപിച്ചതിനെ ഉക്രൈന്‍ സ്വാഗതം ചെയ്തു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥരുമായി ഉക്രൈന്‍ സംഘം നടത്തുന്ന ചര്‍ച്ചകള്‍ക്കുള്ള തയ്യാറെടുപ്പിനായി തിങ്കളാഴ്ച വൈകുന്നേരം സെലെന്‍സ്‌കി ജിദ്ദയിലെത്തിയിരുന്നെങ്കിലും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നില്ല,

ഡൊണാള്‍ഡ് ട്രംപും വോളോഡിമര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള പ്രതിസന്ധി നിലനില്‍ക്കെ ഇരുരാജ്യങ്ങളും കോഡുഅഹ്‌റാല്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അടിയന്തര ചര്‍ച്ചകള്‍ക്കായാണ് യുഎസിലെയും ഉക്രേനിയന്‍യിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സഊദി അറേബ്യയില്‍ യോഗം ചേര്‍ന്നത് ,റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ സഊദി മധ്യസ്ഥതയില്‍ ഒപ്പുവച്ച സമാധാന കരാര്‍ ആഗോളതലത്തില്‍ രാജ്യത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്ന് സഊദി രാഷ്ട്രീയ വിശകലന വിദഗ്ധന്‍ അഹമ്മദ് അല്‍-ഇബ്രാഹിം പറഞ്ഞു

 

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest