Connect with us

From the print

യുക്രൈന്‍ യുദ്ധം: റഷ്യന്‍ സൈന്യത്തില്‍ നിന്ന് 45 ഇന്ത്യക്കാരെ മോചിപ്പിച്ചു

വഴി തുറന്നത് മോദി- പുടിന്‍ കൂടിക്കാഴ്ച. ഇനിയും അമ്പത് പേര്‍.

Published

|

Last Updated

ന്യൂഡല്‍ഹി/ മോസ്‌കോ | യുക്രൈനിനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യത്തിനൊപ്പം ചേരാന്‍ നിര്‍ബന്ധിതരായ 45 ഇന്ത്യക്കാരെ മോചിപ്പിച്ചു. അമ്പതിലധികം ഇന്ത്യക്കാര്‍ ഇനിയും യുക്രൈനെതിരായ യുദ്ധമുഖത്തുണ്ട്. ഇവരെ കൂടി മോചിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ്വ്‌ലാദിമിര്‍ പുടിനും തമ്മില്‍ നേരത്തേ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യക്കാരുടെ മോചനത്തിനു വഴിതുറന്നത്. അനധികൃതമായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘമാണ് സാമൂഹിക മാധ്യമങ്ങളും പ്രാദേശിക ഏജന്റുമാരെയും ഉപയോഗിച്ച് നിരവധി യുവാക്കളെ റഷ്യയിലെത്തിച്ചത്. വലിയ ജോലിയും സ്വകാര്യ സര്‍വകലാശാലകളില്‍ പ്രവേശനവുമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി യുവാക്കള്‍ റഷ്യയിലെത്തിയെന്നാണ് കരുതുന്നത്. റഷ്യയിലെത്തുന്നതോടെ ഇവരുടെ യാത്രാരേഖകള്‍ പിടിച്ചുവെക്കുകയും അത്യാവശ്യം ആയുധ പരിശീലനം നല്‍കി യുക്രൈനില്‍ സൈനിക സേവനത്തിന് അയക്കുകയുമാണ് ചെയ്യുന്നത്.

നൂറിലധികം ഇന്ത്യന്‍ യുവാക്കള്‍ ഇത്തരത്തില്‍ റഷ്യയിലും അവിടെ നിന്ന് യുക്രൈനിലും എത്തിയിട്ടുണ്ടെന്നും നാല് പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് വിവരം. റഷ്യയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

 

Latest