Connect with us

International

റഷ്യന്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് യുക്രൈന്‍ ഒളിമ്പ്യന്‍

റഷ്യന്‍ അധിനിവേഷത്തില്‍ നിരവധി യുക്രൈന്‍ കായിക താരങ്ങളാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

കീവ് | 22 വയസ്സുകാരനായ യുക്രൈന്‍ ബോക്‌സിംഗ് താരത്തിന് റഷ്യന്‍ ആക്രമണത്തില്‍ വീരമൃത്യു. 2018ലെ സമ്മര്‍ യൂത്ത് ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ മാക്‌സിം ഗാലിനിചേവ് ആണ് കൊല്ലപ്പെട്ടത്. 56 കിലോ വിഭാഗത്തിലായിരുന്നു മെഡല്‍ നേട്ടം.

പിന്നീട്, യൂറോപ്യന്‍ യൂത്ത് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണ മെഡലും ഗാലിനിചേവ് സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ മെയ് മുതല്‍ യുക്രൈന്‍ സൈന്യത്തിന്റെ ഭാഗമായി സേവനം ചെയ്യുകയായിരുന്നു ഗാലിനിചേവ്. ഒരു വര്‍ഷത്തിലധികമായി നടക്കുന്ന റഷ്യന്‍ അധിനിവേഷത്തില്‍ നിരവധി യുക്രൈന്‍ കായിക താരങ്ങളാണ് കൊല്ലപ്പെട്ടത്.

Latest