International
യുക്രൈന്‍ പ്രസിഡന്റിനെ ബങ്കറിലേക്ക് മാറ്റി; റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനെന്ന് സെലന്‍സ്‌കി
പ്രസിഡൻറ് രഹസ്യ കേന്ദ്രത്തിൽ
കീവ് | യുക്രൈന് എതിരായ യുദ്ധം റഷ്യ ശക്തമാക്കുന്നതിനിടെ, യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രസിഡന്റ് ഇപ്പോള്‍ എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച് വിവരങ്ങളില്ല. അതീവ രഹസ്യമായ മേഖലയിലാണ് പ്രസിഡന്റിനെ താമസിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് തലസ്ഥാന നഗരമായ കീവില്‍ തന്നെ ഉണ്ടെന്നുള്ള വിവരവങ്ങളും പുറത്തുവരുന്നുണ്ട്.
റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബവുമാണെന്ന് സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിച്ചുവെങ്കിലും താന്‍ കീവില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്ര തലവനെ നശിപ്പിച്ച് ഉക്രൈനെ രാഷ്ട്രീയമായി നശിപ്പിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച യുക്രൈന് എതിരെ കര, വ്യോമ, കടല്‍ വഴിയുള്ള ആക്രമണം റഷ്യ ആരംഭിച്ചത് . സ്‌ഫോടനങ്ങളും വെടിവയ്പ്പുകളും പ്രധാന നഗരങ്ങളെ നടുക്കിയപ്പോള്‍ ഏകദേശം ഒരു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തു. ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ 137 പേര്‍ കൊല്ലപ്പെട്ടതായി സെലന്‍സ്‌കി പറഞ്ഞു.