Kerala
ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി
രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും
കൊച്ചി | കലൂര്‍ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ശുഭപ്രതീക്ഷ. രാവിലെയോടെ ഉമ തോമസ് കണ്ണു തുറന്നതായും കൈകാലുകള്‍ അനക്കിയതായും ഉമാ തോമസിന്റെ മകന്‍ പ്രതികരിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു തുടര്‍ സാഹചര്യം തീരുമാനിക്കും.
നിലവില്‍ ഉമ തോമസ് വെന്റിലേറ്ററില്‍ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാന്‍ കഴിയുമോ എന്നു മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരുന്നു.
ഉമ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഇന്നലെ രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കല്‍ സംഘം അറിയിച്ചിരുന്നത്.
സംഭവത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് നിര്‍മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.