Connect with us

Kerala

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി, ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു; ഡോക്ടര്‍മാര്‍

തലയ്‌ക്കേറ്റ മുറിവ് ഭേദപ്പെട്ടു വരികയാണ്. ആളുകളെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

Published

|

Last Updated

കൊച്ചി| കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ഉമ തോമസിന്റെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടുവെന്നും. അവര്‍ നേര്‍ത്ത ശബ്ദത്തില്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന് പറഞ്ഞതായും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

തലയ്‌ക്കേറ്റ മുറിവ് ഭേദപ്പെട്ടു വരികയാണ്. ആളുകളെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വെന്റിലേറ്ററില്‍ എത്ര ദിവസം തുടരണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ സംഘാടകരായ മൃദംഗവിഷന്‍ എംഡി അടക്കം അഞ്ച് പേരെ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മൃദംഗ വിഷന്‍ എംഡി, ഓസ്‌കാര്‍ ഇവന്റ് ചുമതലക്കാരന്‍ ജിനേഷ് കുമാര്‍ എന്നിവരോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

 

 

Latest