Connect with us

Kerala

ഉമാ തോമസ് പെരുന്നയില്‍; സന്ദര്‍ശനത്തെ ഏതുതരത്തിലും വ്യാഖ്യാനിക്കാമെന്ന് പ്രതികരണം

സുകുമാരന്‍ നായര്‍ തനിക്ക് പിതൃതുല്യന്‍

Published

|

Last Updated

കൊച്ചി  | തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് എന്‍ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കണ്ടു. പെരുന്നയിലെത്തിയത് അനുഗ്രഹം വാങ്ങാനാണെന്നു കൂടിക്കാഴ്ചക്ക് ശേഷം ഉമ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി പിടി തോമസിന് വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. സുകുമാരന്‍ നായര്‍ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദര്‍ശനത്തെ ഏതുതരത്തില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഉമ തോമസ് വ്യക്തമാക്കി.

അതേ സമയം തൃക്കാക്കരയിലെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. എ എന്‍ രാധാകൃഷ്ണന്‍, എസ്. ജയകൃഷ്ണന്‍, ടി.പി. സിന്ധുമോള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് കോഴിക്കോട് ചേരുന്ന കോര്‍ കമ്മിറ്റിയിലാകും തീരുമാനം. ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മത്സരിക്കുന്ന ആം ആദ്മിയും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും.

അതേസമയം, തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ വി തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. കെ വി തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.