Connect with us

Kerala

ഉമ തോമസിന് പരുക്കേറ്റ വീഴ്ച; മുന്‍കൂര്‍ ജാമ്യം തേടി ഇവന്റ് മാനേജ്‌മെന്റ് ഉടമ ഹൈക്കോടതിയില്‍

നിര്‍ഭാഗ്യകരമായ അപകടത്തിന് ഉത്തരവാദിയല്ലെന്ന് വാദം

Published

|

Last Updated

കൊച്ചി | എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എം എല്‍ എ വീണ് പരുക്കേറ്റ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യഹരജിയുമായി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ തൃശൂര്‍ സ്വദേശി ജനീഷാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

പരിപാടിയുടെ നടത്തിപ്പില്‍ അനാസ്ഥ ഉണ്ടായിട്ടില്ലെന്നും നിര്‍ഭാഗ്യകരമായ അപകടത്തിന് താന്‍ ഉത്തരവാദിയല്ലെന്നും ജനീഷ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഓസ്‌കാര്‍ ഇവന്റ്്‌സ് മാനേജര്‍ കൃഷ്ണകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ജനീഷ് കോടതിയെ സമീപിച്ചത്.

 

Latest