Connect with us

Kerala

ഉമ തോമസ് ചോദ്യങ്ങളോട് പ്രതികരിച്ചു; ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും മകന്‍ വിഷ്ണു പറഞ്ഞു.

Published

|

Last Updated

കൊച്ചി|കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. ഉമ തോമസ് ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എംഎല്‍എ വെന്റിലേറ്ററില്‍ തന്നെയാണ് ഇപ്പോഴും.

അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും മകന്‍ വിഷ്ണു പറഞ്ഞു. കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും ചിരിച്ചുവെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളം അറിയിച്ചു. ഇന്നലത്തെ എക്‌സ് റേയില്‍ നേരിയ പുരോഗതിയുണ്ട്. ആന്റി ബയോട്ടിക്കുകളോട് ഉമ തോമസ് പ്രതികരിക്കുന്നുണ്ട്. ഗുരുതരാവസ്ഥ മാറണമെങ്കില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ നിരീക്ഷിക്കേണ്ടതുണ്ട്. ട്യൂബിലുടെയാണ് ഭക്ഷണം കൊടുക്കുന്നത്. ഇന്‍ഫെക്ഷന്‍ കുറഞ്ഞോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

 

Latest