Connect with us

Kerala

തൃക്കാക്കര ജനത തന്നെ അംഗീകരരിക്കുമെന്ന് ഉമ തോമസ്

പിടി തോമസിന് വേണ്ടി കൂടിയാണ്  മത്സര രംഗത്തിറങ്ങിയത്.

Published

|

Last Updated

കൊച്ചി |  തൃക്കാക്കരയില്‍ ശുഭ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും ഉമാ തോമസ് ഇന്ന് പ്രതികരിച്ചു. മണ്ഡലത്തില്‍ എനിക്ക് വേണ്ടി കൂടെ പ്രവര്‍ത്തിച്ചവരാണ് എന്റെ ശക്തിയും ഊര്‍ജവും. പിടി തോമസിന് വേണ്ടി കൂടിയാണ്  മത്സര രംഗത്തിറങ്ങിയത്.

പോളിംഗ് ദിവസം മഴ മാറി നില്‍ക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. വോട്ടെടുപ്പ് തുടങ്ങും മുമ്പ് ഉമാ തോമസ് കലൂര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു. അതിന് ശേഷമാണ് ബുത്തുകളിലേക്ക് പോയത്.

 

Latest