Connect with us

Kerala

ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റും; ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാന്‍ ആന്റിബയോട്ടിക് ചികിത്സ തുടരും

ആശുപത്രി കിടക്കയില്‍ നിന്ന് എംഎല്‍എ മക്കള്‍ക്ക് കുറിപ്പ് എഴുതി നല്‍കിയത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ നല്ല സൂചനയാണ്.

Published

|

Last Updated

കൊച്ചി|കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. അടുത്ത ദിവസം തന്നെ വെന്റിലേറ്റര്‍ സഹായം പൂര്‍ണമായി നീക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാന്‍ ആന്റി ബയോട്ടിക് ചികിത്സ തുടരുകയാണ്. അടുത്തദിവസം തന്നെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് പൂര്‍ണമായി മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രി കിടക്കയില്‍ നിന്ന് എംഎല്‍എ മക്കള്‍ക്ക് കുറിപ്പ് എഴുതി നല്‍കിയത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ നല്ല സൂചനയാണ്. ഓര്‍മകള്‍ ബാക്കിയുണ്ട്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ, ഉണ്ടെങ്കില്‍ അത് എങ്ങനെയാണ് എന്നതൊക്കെ സാവധാനമേ മനസിലാകൂവെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം.