Connect with us

GRAND MUFTI

ഉമറലി ശിഹാബ് തങ്ങളുടെ വീട് കാന്തപുരം സന്ദര്‍ശിച്ചു

മര്‍ഹൂം പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ജാസ്മിന്‍(മുല്ല ബീവി) നു വേണ്ടി പാണക്കാട്ടെ അവരുടെ വീട്ടിലെത്തി ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി

Published

|

Last Updated

മലപ്പുറം | ഇന്നലെ നിര്യാതയായ, മര്‍ഹൂം പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ജാസ്മിന്‍(മുല്ല ബീവി) നു വേണ്ടി പാണക്കാട്ടെ അവരുടെ വീട്ടിലെത്തി ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി.

പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മക്കളായ റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശഹാബ് തങ്ങള്‍ എന്നിവര്‍ക്കു പുറമെ സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍,പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍ എം പി, അബ്ബാസ് അലി തങ്ങള്‍, വാഹിദ് ശിഹാബ് സഖാഫി, സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍, പി എം മുസ്തഫ കോഡൂര്‍, ഊരകം അബ്ദുറഹിമാന്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.

Latest