Connect with us

National

ഉമേഷ് പാല്‍ വധം; ആക്രമണത്തിന് 12 ദിവസം മുമ്പ് പ്രതികള്‍ ആതിഖിന്റെ സഹോദരനെ സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഖാലിദ് അസീമിന്റെ സഹായത്തോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പോലീസ് വാദം.

Published

|

Last Updated

ലക്‌നൗ | പ്രയാഗ് രാജില്‍ അഭിഭാഷകന്‍ ഉമേഷ് പാലിനെ വധിച്ച കേസിലെ പ്രതികള്‍ കൃത്യത്തിന് 12 ദിവസം മുമ്പ് ആതിഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്‌റഫ് എന്ന ഖാലിദ് അസീമിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്.

കഴിഞ്ഞ ഫെബ്രുവരി 12 നാണ് ആതിഖിന്റെ മകന്‍ ആസാദുള്‍പ്പെടെയുള്ള പ്രതികള്‍ ബറേലിയിലെ ജയിലില്‍ സന്ദര്‍ശനം നടത്തിയത്. ജയിലിലുള്ള ഖാലിദ് അസീമിന്റെ സഹായത്തോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പോലീസ് വാദം. ജയില്‍ സന്ദര്‍ശിച്ച സംഘത്തില്‍ ആസാദിനൊപ്പം ഗുഡ്ഡു ബാംബാസ്, അര്‍മാന്‍, സദഖാത്ത്, ഉസ്മാന്‍, ഗുലാം ഹസന്‍ എന്നിവരുമുണ്ടായിരുന്നു.

ഇവരില്‍ ആസാദ്, ഉസ്മാന്‍, ഗുലാം ഹസന്‍ എന്നിവരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. അതേസമയം, ആതിഖിനെയും സഹോദരനെയും ഏപ്രില്‍ 15ന് മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം വെടിവച്ചു കൊല്ലുകയും ചെയ്തു.

Latest