Connect with us

International

വിസയില്ലാതെ ഉംറ ചെയ്യാം; ഓഫറുമായി സഊദിയ

ടിക്കറ്റ് എടുക്കുമ്പോൾ ടൂറിസ്റ്റ് വിസ

Published

|

Last Updated

റിയാദ് | വിമാന ടിക്കറ്റ് തന്നെയാണ് നിങ്ങളുടെ വിസയെന്ന പേരിൽ പുതിയ ഓഫർ പ്രഖ്യാപിച്ച് സഊദിയ (സഊദി എയർലൈൻസ്). ടിക്കറ്റ് എടുക്കുമ്പോൾ തന്നെ സൗജന്യമായി ടൂറിസ്റ്റ് വിസ നൽകുന്ന സേവനവുമായാണ് ദേശീയ എയർലൈൻസ് രംഗത്തെത്തിയത്.

നാല് ദിവസത്തെ വിസയിൽ ഉംറ ചെയ്യാനുള്ള അവസരവുമുണ്ടാകും. സൗജന്യ വിസാ സേവനം ഉടനെ ആരംഭിക്കുമെന്ന് എയർലൈൻസ് വക്താവ് അബ്ദുല്ല അൽശഹ്‌റാനി അറിയിച്ചു. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ മറ്റു ഫീസുകൾ ഒന്നും കൂടാതെ ടൂറിസ്റ്റ് വിസ കൂടി നൽകുന്ന പദ്ധതി ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നാണ് റിപോർട്ട്.

---- facebook comment plugin here -----

Latest