umra
ഉംറ തീർഥാടകർക്ക് ഇനി മുതൽ 2,764 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ
ഇരു ഹറമുകളിലുമെത്തുന്നവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
മക്ക | ഉംറ തീർഥാടകർക്ക് രാജ്യത്തെ 2,764 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സകൾ ലഭ്യമാകുമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 151 ആശുപത്രികൾ, 773 ആരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോംപ്ലക്സുകൾ, 1840 മെഡിക്കൽ ലബോറട്ടറികൾ, ഫാർമസികൾ എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക. ഇരു ഹറമുകളിലുമെത്തുന്നവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
തീർഥാടകരുടെ വരവ് സുഗമമാക്കുക, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തീർഥാടകരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് പ്രവേശിച്ചത് മുതൽ ഉംറ പൂർത്തിയാക്കി ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും മടങ്ങുന്നത് വരെയുള്ള സുരക്ഷയാണ് ആരോഗ്യ സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമാക്കി ദീർഘിപ്പിച്ചിരുന്നു.