Connect with us

ipl 2022

ഉംറാനും ഭുവിയും എറിഞ്ഞൊതുക്കി; പഞ്ചാബിനെതിരെ ഹൈദരാബാദിന് വിജയം

ഉംറാന്‍ മാലിക് നാലും ഭുവനേശ്വര്‍ കുമാര്‍ മൂന്നും വിക്കറ്റ് നേടിയതാണ് ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

Published

|

Last Updated

മുംബൈ | ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 151 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യം മറികടന്നു. ജമ്മു കശ്മീര്‍ എക്‌സ്പ്രസ് എന്നറിയപ്പെടുന്ന പേസര്‍ ഉംറാന്‍ മാലിക് നാലും ഭുവനേശ്വര്‍ കുമാര്‍ മൂന്നും വിക്കറ്റ് നേടിയതാണ് ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

പഞ്ചാബിന് വേണ്ടി ലിയാം ലിവിംഗ്സ്റ്റണ്‍ അര്‍ധ സെഞ്ചുറി (60) നേടി. മറ്റാരും കാര്യമായ സംഭാവന ചെയ്തില്ല. ഹൈദരാബാദിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം പുറത്താകാതെ 41ഉം നിക്കോളാസ് പുരാന്‍ പുറത്താകാതെ 35ഉം റണ്‍സ് നേടി. രാഹുല്‍ ത്രിപാഠി 34ഉം അഭിഷേക് ശര്‍മ 31ഉം റണ്‍സ് നേടി. പഞ്ചാബിന്റെ രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റെടുത്തു.

Latest