Connect with us

From the print

കിഴക്കൻ കോംഗോയിൽ ആയിരത്തിലധികം സൈനികരെ വിന്യസിച്ച് യു എൻ; ഗോമയിൽ വെടിനിർത്തൽ

സ്വർണം, കോൾട്ടൻ (ടാന്റലവും നിയോബിയവും അടങ്ങിയ ലോഹ അയിര്), മറ്റ് അനേകം ധാതുനിക്ഷേപവുമുള്ള പ്രദേശത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താൻ എം23 വിമതർ പത്ത് വർഷത്തിലേറെയായി കോംഗോ സൈന്യവുമായി ഏറ്റുമുട്ടലിലാണ്

Published

|

Last Updated

കിൻഷാസ | മധ്യ ആഫ്രിക്കയിലെ കോംഗോയിൽ അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയോടെ എം23 വിമതർ നടത്തുന്ന ആക്രമണങ്ങൾക്കിടെ ആയിരത്തിലധികം സൈനികരെ വിന്യസിച്ചതായി ഐക്യരാഷ്ട്രസഭ. വിമതരും സൈന്യവും തമ്മിൽ ഏറ്റുമുട്ടുന്ന കിഴക്കൻ കോംഗോ പ്രദേശത്ത് ഉഗാണ്ടയിൽ നിന്നുള്ള സൈനികരെയാണ് വിന്യസിച്ചത്.
കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിയുടെ ഭരണകൂടത്തെ പിന്തുണക്കാൻ കോംഗോയിലുള്ള ഉഗാണ്ടൻ സൈനികരുടെ എണ്ണം 4,000-5,000 ആയി ഉയർത്തിയതായി യു എൻ ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരാഴ്ചയിലധികമായി എം23 വിമതർ നടത്തുന്ന ആക്രമണത്തിൽ കിഴക്കൻ കോംഗോയിലെ ഗോമയിൽ കൊല്ലപ്പെട്ട 2,000ത്തിലധികം പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനാണ് അടിയന്തര പ്രാധാന്യമെന്ന് വാർത്താവിനിമയ മന്ത്രി പാട്രിക് മുയായ പറഞ്ഞു. അതേസമയം, മാനുഷിക പരിഗണനയുടെ പേരിൽ ഇന്നലെ മുതൽ ഗോമയിൽ വിമതർ വെടിനിർത്തൽ പ്രഖ്യാപിച്ചു. സ്വർണം, കോൾട്ടൻ (ടാന്റലവും നിയോബിയവും അടങ്ങിയ ലോഹ അയിര്), മറ്റ് അനേകം ധാതുനിക്ഷേപവുമുള്ള പ്രദേശത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താൻ എം23 വിമതർ പത്ത് വർഷത്തിലേറെയായി കോംഗോ സൈന്യവുമായി ഏറ്റുമുട്ടലിലാണ്. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് ഏഴ് ലക്ഷത്തിലധികം പേരെയാണ് ഗോമയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്.

Latest