Connect with us

International

ജി20യുടെ വിജയകരമായ സംഘാടനത്തില്‍ ഇന്ത്യയെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി

ഇന്ത്യയെ പ്രശംസിക്കുന്നതോടൊപ്പം അദ്ദേഹം മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയും ഗാന്ധിജിയുടെ മാതൃക ആരും മറക്കരുതെന്നും പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| ജി20 ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തില്‍ ഇന്ത്യയെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയെ പ്രശംസിക്കുന്നതോടൊപ്പം അദ്ദേഹം മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയും ഗാന്ധിജിയുടെ മാതൃക ആരും മറക്കരുതെന്നും പറഞ്ഞു. ജി 20 ഉച്ചകോടിക്കായി താന്‍ ഇന്ത്യയില്‍ പോയിട്ടുണ്ടെന്നും ഗാന്ധിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെന്നും അന്റോണിയോ കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ 9, 10 തീയതികളില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ കീഴില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അന്റോണിയോ ഗുട്ടെറസ് ഡല്‍ഹിയില്‍ എത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സഊദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യു.കെ പ്രധാനമന്ത്രി ഋഷി സുനാക്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് എന്നിവരുള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുടെ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

 

 

Latest