International
ഹൂതികള്‍ക്കെതിരെ യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ആയുധ ഉപരോധം
ന്യൂയോര്‍ക്ക് | യമനിലെ വിഘടിത ഹൂതികള്‍ക്കെതിരെ യു എന്‍ സുരക്ഷാ കൗണ്‍സില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തി. ഹൂതികള്‍ യു എ ഇക്കും സഊദി അറേബ്യക്കും നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണിത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വോട്ടെടുപ്പിലൂടെ നിരോധനം ഏര്‍പ്പെടുത്തിയത്.
യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ ബില്ലിന് അനുകൂലമായി 11 വോട്ടുകള്‍ ലഭിച്ചു. കൗണ്‍സില്‍ അംഗങ്ങളായ അയര്‍ലന്‍ഡ്, മെക്‌സിക്കോ, ബ്രസീല്‍, നോര്‍വേ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
---- facebook comment plugin here -----