Connect with us

International

ഇസ്‌റാഈലിനോട് അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു എന്‍ രക്ഷാസമിതി; പ്രമേയം പാസ്സാക്കി

14 രാഷ്ട്രങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഇസ്‌റാഈലിന്റെ പ്രധാന സഖ്യ കക്ഷിയായ അമേരിക്ക വീറ്റോ ചെയ്യാതെ വിട്ടുനിന്നു.

Published

|

Last Updated

ന്യൂയോര്‍ക്ക് | ഫലസ്തീനിനെതിരെ അതിക്രൂരമായ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌റാഈലിനോട് അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി (യു എന്‍ എസ് സി). ഇതുസംബന്ധിച്ച പ്രമേയം സമിതി പാസ്സാക്കി.

14 രാഷ്ട്രങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഇസ്‌റാഈലിന്റെ പ്രധാന സഖ്യ കക്ഷിയായ അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്യാതെ വിട്ടുനിന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ഗസ്സയെ ആക്രമിച്ചതിനു ശേഷം ഇതാദ്യമായാണ് യു എന്‍ എസ് സി ഇത്തരമൊരു പ്രമേയം പാസ്സാക്കുന്നത്.

അതിനിടെ, മധ്യ ഗസ്സയെ ദെയിര്‍ അല്‍ ബലാഹ് മേഖലയില്‍ ഇന്ന് ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. റഫയിലെ ആക്രമണത്തില്‍ 30 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അല്‍ ശിഫ ആശുപത്രിക്കു പുറമെ തെക്കന്‍ ഗസ്സയിലെ അല്‍ അമാല്‍, നസ്സര്‍ ആശുപത്രിയും ഇസ്‌റാഈല്‍ സേന വളഞ്ഞിട്ടുണ്ട്.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 32,333 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 74,694 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

Latest