Gulf
ലഹരി ലഭിച്ചില്ല; ഇന്ത്യന്‍ പ്രവാസിയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി
കണ്ണുകള്‍ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേല്‍പ്പിക്കുകയും ചെയ്തു
ജുബൈല്‍ | ലഹരിക്കടിമയായ മകന്റെ ക്രൂരമായ മര്‍ദനത്തില്‍ ഇന്ത്യന്‍ പ്രവാസി കൊല്ലപ്പെട്ടു. പിതാവിന്റെ കണ്ണുകള്‍ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് ലഖ്‌നോ സ്വദേശി ശ്രീകൃഷ്ണ ബ്രിജ്‌നാഥ് യാദവി (52) നെയാണ് മകന്‍ കുമാര്‍ കൊലപ്പെടുത്തിയത്.
സഊദിയിലെ ജുബൈലില്‍ ഒരു പ്രമുഖ കമ്പനിയില്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി ടെക്നീഷ്യന്‍ ആയിരുന്നു ശ്രീകൃഷ്ണ ബ്രിജ്‌നാഥ് യാദവ്. നാട്ടില്‍ പഠിക്കുന്ന മകന്‍ കുമാര്‍ യാദവ് മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്ന് പിതാവ് ഒന്നര മാസം മുമ്പ് സഊദിയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ ലഹരി ലഭിക്കാതാ യതോടെ മകന്‍ മാനസിക വിഭ്രാന്തിയിലായി. ഇതോടെയാണ് ക്രൂരമായ രീതിയില്‍ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.