Connect with us

rahul mankoottathil

കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; 10 വര്‍ഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല: രാഹുല്‍മാങ്കൂട്ടത്തില്‍

താന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന പ്രസ്താവന തെളിയിക്കാന്‍ വെല്ലുവിളി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായി ജയില്‍ മോചിതനായ യൂത്ത് കോണ്‍ഗ്രസുകാരെന്ന് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

ഒമ്പത് ദിവസമല്ല, 10 വര്‍ഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല. ജനങ്ങളെ സര്‍ക്കാരില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനുണ്ട്. എല്ലാ ഏകാധിപതികളും ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേരളത്തിന്റെ അഭിനവ ചക്രവര്‍ത്തി ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു.

കറുത്ത കഷ്ണം തുണി കൊണ്ട് ജനാധിപത്യ സമരം നടത്തിയവര്‍ക്ക് അതിന്റെ പേരില്‍ മര്‍ദനമേറ്റു. പോലീസ് കള്ളക്കേസെടുത്തു. കരുതല്‍ തടങ്കലിലാക്കി. താനടക്കം ജയിലില്‍ പോയെന്നും രാഹുല്‍ പറഞ്ഞു. പോലീസിലെ ഗുണ്ടാപ്പടക്ക് മുഖ്യമന്ത്രി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവര്‍ത്ത കര്‍ക്കെതിരെ കേസെടുത്തു. നവകേരളാ സദസ്സ് എന്ന ധൂര്‍ത്ത് വണ്ടി കൊണ്ട് എന്ത് നേടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രാഹുല്‍ പറഞ്ഞു.

താന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന പ്രസ്താവന നടത്തിയ എം വി ഗോവിന്ദനെ താന്‍ വെല്ലുവിളിക്കുന്നു. അദ്ദേഹം നിശ്ചയിക്കുന്ന ദിവസം താന്‍ ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ മെഡിക്കല്‍ കോളജില്‍ പോകാം. ചികിത്സാ രേഖകളും സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കാം. നിരുത്തരവാദപരമായ പ്രസ്താവനയാണ് എം വി ഗോവിന്ദന്റേതെന്നും രാഹുല്‍ പറഞ്ഞു.