u16 saff trophy
അണ്ടര്‍ 16 സാഫ് കിരീടം ഇന്ത്യക്ക്; പരാജയപ്പെടുത്തിയത് ബംഗ്ലാദേശിനെ
ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
![](https://assets.sirajlive.com/2023/09/indian-u16.jpg)
തിംഫു | കിംഗ്‌സ് കപ്പില്‍ സീനിയര്‍ ടീം നിരാശപ്പെടുത്തിയപ്പോള്‍ കിരീട നേട്ടവുമായി അണ്ടര്‍ 16 ടീം. അണ്ടര്‍ 16 സാഫ് കിരീടമാണ് ഇന്ത്യന്‍ ടീം നേടിയത്. ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
കളിയുടെ എട്ടാം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ നേടി മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു. ഭരത് ലെയ്‌റിന്‍ജാം ആണ് ബംഗ്ലാദേശിന്റെ വല കുലുക്കിയത്. 73ാം മിനുട്ടിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ പിറന്നത്. ലെവിസ് സാംഗ്മിന്‍ലുന്‍ ആണ് ഗോള്‍ നേടിയത്.
അവസാന ഘട്ടത്തില്‍ ബംഗ്ലാദേശ് കനത്ത ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു. ഈ വര്‍ഷത്തെ സീനിയര്‍ സാഫ് കിരീടവും ഇന്ത്യക്കായിരുന്നു.
---- facebook comment plugin here -----