Connect with us

U-19 world cup

അണ്ടര്‍- 19 ലോകകപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.

Published

|

Last Updated

ആന്റിഗ്വ | അണ്ടര്‍- 19 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 37.1 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി.

ഏഴ് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറാണ് ഇന്ത്യന്‍ ബോളിംഗ് നിരയില്‍ തിളങ്ങിയത്. വിക്കി ഒസ്ത്വാള്‍ രണ്ടും കൗശല്‍ ടാംബെ, രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, അംഗ്ക്രിഷ് രഘുവന്‍ഷി എന്നിവര്‍ ഓരോന്നു വീതവും വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ 30 റണ്‍സെടുത്ത എസ് എം മെഹറുബ് മാത്രമാണ് തിളങ്ങിയത്.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ അംഗ്ക്രിഷ് രഘുവന്‍ഷി 44 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. ഷെയ്ക് റശീദ് 26ഉം യാഷ് ധുല്‍ 19ഉം റണ്‍സെടുത്തു. ബംഗ്ലാദേശ് ബോളിംഗ് നിരയില്‍ രിപുണ്‍ മൊണ്ടോയ് നാല് വിക്കറ്റെടുത്തു.

Latest