Connect with us

U-19 world cup

അണ്ടര്‍-19 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

ഇംഗ്ലണ്ടാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

Published

|

Last Updated

കൂളിഡ്ജ് | അണ്ടര്‍- 19 ലോകകപ്പിന്റെ സെമിഫൈനലില്‍ ആസ്‌ത്രേലിയയെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തപ്പോള്‍ 41.5 ഓവറില്‍ 194 റണ്‍സിന് ആസ്‌ത്രേലിയ കൂടാരം കയറി.

ക്യാപ്റ്റന്‍ യാശ് ധുല്‍ സെഞ്ചുറി (110) നേടി തിളങ്ങി. ഷെയ്ക് റശീദ് 94 റണ്‍സെടുത്തു. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ വിക്കി ഒത്സ്വാള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി കുമാര്‍, നിശാന്ത് സിന്ധു എന്നിവര്‍ രണ്ട് വീതവും കൗശല്‍ ടാംബെ, ആംഗ്ക്രിഷ് രഘുവന്‍ശി എന്നിവര്‍ ഒന്നുവീതവും വിക്കറ്റ് വീഴ്ത്തി.

Latest