Connect with us

Kerala

പാലിന്റെ ഗുണനിലവാര പരിശോധനക്ക് ക്ഷീര വകുപ്പിന് അധികാരം നൽകുന്നത് പരിഗണനയിൽ: മന്ത്രി ചിഞ്ചുറാണി

മായം കലർന്ന കാലിത്തീറ്റ സംസ്ഥാനത്ത് എത്തിക്കുന്നവർക്ക് എതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ നിയമത്തിൽ വ്യവസ്ഥ ഉറപ്പാക്കും

Published

|

Last Updated

തിരുവനന്തപുരം | പാലിന്റെ ഗുണനിലവാരം സംബന്ധിച്ച പരിശോധനയ്ക്കും നിയമനടപടികൾക്കും ക്ഷീര വികസന വകുപ്പിന് അധികാരം നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാറശ്ശാല, മീനാക്ഷിപുരം, ആര്യങ്കാവ് എന്നിവിടങ്ങളിൽ പാലിന്റെ ഗുണനിലവാരം പരിശോധിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി നിയമസഭ ചോദ്യോത്തര വേളയിൽ അറിയിച്ചു.

മിൽമ പാൽ വില ലിറ്ററിന് ആറ് രൂപ കൂട്ടിയതിൽ, 5 രൂപയും ക്ഷീര കർഷകർക്ക് തന്നെ ലഭിക്കുന്നതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കാലിത്തീറ്റയിലെ മായം തടയുന്നതിന് വേണ്ടി നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

മായം കലർന്ന കാലിത്തീറ്റ സംസ്ഥാനത്ത് എത്തിക്കുന്നവർക്ക് എതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ നിയമത്തിൽ വ്യവസ്ഥ ഉറപ്പാക്കും. ചർമമുഴ രോഗം ബാധിച്ച് ചത്തുപോയ പശുക്കളുടെ ഉടമയ്ക്ക് നഷ്ടപരിഹാരമായി മുപ്പതിനായിരം രൂപ നൽകുമെന്നു മന്ത്രി അറിയിച്ചു.

പ്രായം കുറഞ്ഞ പശുവിന് 16000 രൂപയും പശുക്കുട്ടിക്ക് 5000 രൂപയും നഷ്ടപരിഹാരം നൽകും. ചർമമുഴ രോഗത്തിനുള്ള മരുന്ന് മൃഗാശുപത്രികൾ വഴി വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

Latest