Connect with us

Kerala

അന്‍വറിന് പിന്നില്‍ അധോലോകം; രണ്ടിടത്തായി ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് പി ശശി

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

കണ്ണൂര്‍ |  പി വി അന്‍വര്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി കോടതിയില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. കണ്ണൂര്‍, തലശ്ശേരി കോടതികളിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് അന്‍വറിനെതിരെ ശശി തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളില്‍ ഹര്‍ജികള്‍ നല്‍കിയത്

പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളെന്ന് പി ശശി ആരോപിച്ചു. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ നേട്ടമുണ്ടാകാത്ത ഒരു കുടുംബവും കേരളത്തില്‍ ഇല്ല. സര്‍ക്കാരിനുള്ള പിന്തുണ കൂടുന്നു. ജനങ്ങളുടെ ശ്രദ്ധ ഇതില്‍ നിന്ന് തിരിച്ചു വിടണം.അതിനായാണ് ഈ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും ശശി പറഞ്ഞു

Latest