unemployment in India
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നു
ബി ജെ പി ഭരിക്കുന്ന വടക്കന്‍ സംസ്ഥാനമായ ഹരിയാനയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്
മുംബൈ | രാജ്യത്ത് ഏപ്രിലില്‍ തൊഴിലില്ലായ്മ 7.83 ശതമാനം വര്‍ധിച്ചു. മാര്‍ച്ചില്‍ ഇത് 7.60 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ എക്കോണമി (സി എം ഐ ഇ) റിപ്പോര്‍ട്ട് പ്രകാരമാണിത്.
നഗരത്തിലെ തൊഴിലില്ലായ്മ ഏപ്രിലില്‍ 9.22 ശതമാനമായി വര്‍ധിച്ചു. മാര്‍ച്ചില്‍ ഇത് 8.28 ശതമാനമായിരുന്നു. അതേസമയം, ഗ്രാമപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്കില്‍ കുറവുവന്നിട്ടുണ്ട്. 7.29 ശതമാനത്തില്‍ നിന്ന് 7.18 ശതമാനമായാണ് കുറഞ്ഞത്.
ബി ജെ പി ഭരിക്കുന്ന വടക്കന്‍ സംസ്ഥാനമായ ഹരിയാനയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്; 34.5 ശതമാനം. തൊട്ടുപിന്നില്‍ 28.8 ശതമാനവുമായി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണ്. രൂക്ഷമായ വിലക്കയറ്റം കാരണം സാമ്പത്തിക തിരിച്ചുവരവിലെ മന്ദതയാണ് തൊഴിലവസരങ്ങള്‍ കുറയുന്നതിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.