Connect with us

National

അപ്രതീക്ഷിത പ്രഖ്യാപനം; ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം

Published

|

Last Updated

ന്യൂഡല്‍ഹി |  എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഇന്ത്യയുടെ ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റില്‍ അശ്വിന്‍ കളിച്ചിരുന്നില്ല. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മാത്രമാണ് താരം കളിച്ചത്

 

106 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച അശ്വിന്‍ 537 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും ഈ വെറ്ററന്‍ താരം നേടിയിട്ടുണ്ട്. ടി20ല്‍ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ചു. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 3503 റണ്‍സും ഏകദിനത്തില്‍ 707 റണ്‍സുമാണ് അശ്വിന്റെ നേട്ടം

---- facebook comment plugin here -----

Latest