Kerala
പൂജപ്പുരയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റ്
ചൂടു കൂടുന്നതിന്റെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന ഡസ്റ്റ് ഡെവിള്‍ എന്ന പ്രതിഭാസമാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി.
തിരുവനന്തപുരം | പൂജപ്പുരയില്‍ അപ്രതീക്ഷിത ചുഴലികാറ്റില്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ മീറ്ററുകളോളും ഉയര്‍ന്നു. പൂജപ്പുര മൈതാനത്തിന്റെ മധ്യത്തിലാണ് സംഭവം. ചൂട് കൂടുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.
മൈതാനത്ത് ക്രിക്കറ്റ് കളി നടക്കുന്നതിനിടെ രണ്ട തവണയാണ് ചുഴലിക്കാറ്റുണ്ടായത്. ആദ്യം ഒരു മിനിറ്റും, തൊട്ടുപിന്നാലെ ഒന്നര മിനിറ്റ് ദൈര്‍ഖ്യത്തിലുമാണ് കാറ്റുണ്ടായത്. ചൂടു കൂടുന്നതിന്റെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന ഡസ്റ്റ് ഡെവിള്‍ എന്ന പ്രതിഭാസമാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി.
കഴിഞ്ഞ വേനല്‍ക്കാലത്തും കേരളത്തിന്റെ പലയിടങ്ങളിലായി ഈ പ്രതിഭാസമുണ്ടായിരുന്നു.
ഇത്തരം ചെറുചുഴലികള്‍ അപകടകാരികളല്ലെങ്കിലും ഇതിനിടയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.