Kerala
തൃക്കാക്കരയിലേത് അപ്രതീക്ഷിത പരാജയം; പാഠം പഠിക്കണമെങ്കില്‍ പഠിക്കും: എം എ ബേബി
തോല്‍വിയില്‍ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കില്‍ പഠിക്കും.
തിരുവനന്തപുരം | തൃക്കാക്കരയില്‍ ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി .ഉപതിരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണി പരിശോധിക്കും. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടിക്രമമണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഫലം എന്ന് പറഞ്ഞതായി വ്യാഖാനമുണ്ടായെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. തോല്‍വിയില്‍ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കില്‍ പഠിക്കും.
പരിസ്ഥിതിയെ അട്ടിമറിച്ച് സില്‍വല്‍ ലൈന്‍ പദ്ധതി നടപ്പിലാക്കില്ല. പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പാരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിച്ചാകും. ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും എം എ ബേബി വ്യക്തമാക്കി.
തൃക്കാക്കരയിലെ പരാജയം ഇടതുമുന്നണിയെ ഇരുത്തിച്ചിന്തിക്കുന്നതാണ്. സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടും കനത്ത പാരാജയത്തിന്റെ കൈപ്പറിഞ്ഞത് അണികളെയടക്കം അമ്പരപ്പിച്ചിരിക്കുകയാണ്