Connect with us

Kerala

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായത് അപ്രതീക്ഷിത തോല്‍വി; എളമരം കരീം

ദേശീയ രാഷ്ട്രീയം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം അപ്രതീക്ഷിതമെന്ന് കോഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ദേശീയ രാഷ്ട്രീയം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫിന് നേരിടേണ്ടിവന്ന തോല്‍വിക്ക് കാരണമായ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും വിശകലനവും നടത്തുമെന്നും എളമരം കരീം പറഞ്ഞു. കോഴിക്കോട് മാത്രമായി പരാജയപ്പെടാന്‍ പ്രത്യേക കാരണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest