Connect with us

Oddnews

യു കെയിലെ പൂന്തോട്ടത്തില്‍ നിന്ന് പൊട്ടാത്ത രണ്ടാം ലോക മഹായുദ്ധ ഗ്രനേഡ് കണ്ടെത്തി

9 വയസ്സുകാരന്‍ ജോര്‍ജ്ജ് പെനിസ്റ്റണ്‍-ബേര്‍ഡ് പൂന്തോട്ടത്തില്‍ കളിക്കുമ്പോള്‍ ഒരു ചെറിയ സ്‌ഫോടകവസ്തു പുറത്തെടുത്ത് വീട്ടിലേക്ക് ഓടിച്ചെന്ന് അമ്മയോട് പറയുകയായിരുന്നു.

Published

|

Last Updated

ലണ്ടന്‍|യുകെയിലെ  പൂന്തോട്ടത്തില്‍ നിന്നും പൊട്ടാത്ത രണ്ടാം ലോക മഹായുദ്ധകാലത്തെ ഗ്രനേഡ് കണ്ടെത്തി.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, യാര്‍കോമ്പില്‍ നിന്നുള്ള 9 വയസ്സുകാരന്‍ ജോര്‍ജ്ജ് പെനിസ്റ്റണ്‍-ബേര്‍ഡ് പൂന്തോട്ടത്തില്‍ കളിക്കുമ്പോള്‍ ഒരു ചെറിയ സ്‌ഫോടകവസ്തു പുറത്തെടുത്ത് വീട്ടിലേക്ക് ഓടിച്ചെന്ന് അമ്മയോട് പറയുകയായിരുന്നു.

തുടക്കത്തില്‍, അവന്റെ അമ്മയ്ക്ക് അതിനെക്കുറിച്ച് സംശയമുണ്ടായിരുന്നു, അവര്‍ ഉടന്‍ തന്നെ 101-ല്‍ വിളിച്ചു. ഏകദേശം 20 മിനിറ്റിനുശേഷം പോലീസ് അവരുടെ വീട്ടിലെത്തുകയായിരുന്നു.